മുംബൈ: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് കൂടുതൽ ആകർഷകമായ നിക്ഷേപ വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ FCNR(B) നിക്ഷേപ പദ്ധതിയായ ‘യു ബി ഐ യുനീക് FCNR (B) ഡെപ്പോസിറ്റ് സ്കീമിന്റെ പലിശനിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വന്നു.
പുതുക്കിയ നിരക്കുകൾ പ്രകാരം, 10 ലക്ഷം യുഎസ് ഡോളറിൽ താഴെയുള്ള FCNR(B) നിക്ഷേപങ്ങൾക്ക് മൂന്ന് വർഷം മുതൽ നാല് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.10 ശതമാനം വാർഷിക പലിശയും നാല് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.25 ശതമാനം പലിശയും അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.45 ശതമാനം പലിശയും ലഭിക്കും. ......
ദോഹ:ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളെയും പ്രാദേശിക വെല്ലുവിളികളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കരുത്തുറ്റ സമ്പദ്വ്യവസ്ഥകളുടെ (Economic Resilience) പട്ടികയിൽ ഖത്തർ ഇടംപിടിച്ചു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (IMD) പുറത്തുവിട്ട 2026-ലെ വേൾഡ് കോംപറ്റിറ്റീവ്നെസ് ഇയർബുക്കിലാണ് (ലോക മത്സരശേഷി സൂചിക) ഖത്തർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയതെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ (NPC) അറിയിച്ചു. ......
ദോഹ:രാജ്യത്ത് ഡിജിറ്റൽ പരിവർത്തനത്തിനും നവീകരണങ്ങൾക്കും നേതൃത്വം നൽകാൻ പ്രാപ്തരായ സ്വദേശി യുവതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ വൻ ആനുകൂല്യങ്ങളടങ്ങിയ ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം, സിവിൽ സർവീസ് ബ്യൂറോ എന്നിവ സംയുക്തമായാണ്
വാർത്താസമേളനത്തിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
പഠനം ആരംഭിച്ച് നേരിട്ട് ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള സുരക്ഷിതമായ ഒരു കരിയർ റോഡ് മാപ്പാണ് പദ്ധതി ഉറപ്പുനൽകുന്നത്. ......
കൊച്ചി: നൂറ് ഷാർകോട്ട് ഫൂട്ട് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജറി ആൻഡ് പോഡിയാട്രി. 2022-ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രമാണ് ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. ......
ദോഹ:ദഫ്നയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് 25 അറബ് സ്വദേശികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മന്ത്രാലയം തങ്ങളുടെ 'X' (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ദഫ്നയിലെ റെസ്റ്റോറന്റിൽ നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ......
മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്.
സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി.ഡി സതീശന് മേനോന് സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായി എന്നായിരുന്നു വസീഫ് പറഞ്ഞത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയനസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വസീഫ്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശന്റെ കള്ളത്തരം പുറത്തുവന്നു. എക്സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന് തീരുമാനമെടുത്തിരിക്കുന്നത്.
ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ചില സംശയങ്ങള്‍ വന്നിരുന്നു. ......
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരെ തകർപ്പൻ ജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ സംബന്ധിച്ച ചോദ്യമാണ് റൊണാൾഡോയെ അസ്വസ്ഥനാക്കിയത്. ......
ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ യുവതിയും മാതാവും ചേർന്നാണ് പരാതി സമർപ്പിച്ചത്. ......